Transportation

School Transportation


1982- ൽ പ്രവർത്തനമാരംഭിച്ച കണ്ണാടി സ്കൂളിൽ 2011 വരെ കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ 2011 - ൽ ആദ്യമായി കണ്ണാടി സ്കൂൾ രണ്ട് ബസുകൾ വാങ്ങി. തുടർന്ന് കുട്ടികളുടെ എണ്ണം ആനുപാതികമായി വർദ്ധിച്ചതോടെ 2015-ൽ 1 ബസ്സും 2022-ൽ 2 ബസ് വീതവും വാങ്ങിച്ചു. ഇപ്പോൾ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കായി അഞ്ച് ബസ്സുകൾ രണ്ട് സർവീസുകൾ വീതം നടത്തുന്നുണ്ട്.

കൊറോണ സമയത്ത് പോലും സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സർവീസുകൾ കൃത്യമായി നടത്താൻ സാധിച്ചിട്ടുണ്ട്. 2021 - ൽ നടത്തിയ എസ് എസ് എൽ സി പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം നേരിടാതിരിക്കാൻ സൗജന്യ സർവീസ് നടത്തിയ ജില്ലയിലെ ഏക വിദ്യാലയമാണ് കണ്ണാടി സ്കൂൾ. ബസ്സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ഓരോ ബസിലും റൂട്ട് ഓഫീസർമാരായി അധ്യാപികമാരെ നിയോഗിക്കുകയും ബസ് കമ്മറ്റി രൂപീകരിക്കുകയും അത് കൃത്യമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നുണ്ട്. കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ വിവിധ ബസ് റൂട്ടുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും റൂട്ട് ഓഫീസർമാർ അതിൻറെ അഡ്മിൻ ആയി ചുമതലകൾ നിർവഹിച്ചും വരുന്നു. എല്ലാ ബസ്സുകൾക്കും പ്രവർത്തിപരിചയം ഉള്ള ഡ്രൈവർമാരും ഹെൽപ്പർമാരും ഉണ്ട്.

Bus Service Route

  • Bus No 1:
    Route 1:കണ്ണാടി ഹൈസ്കൂൾ - കുനിശ്ശേരി
  • Bus No 2:
    Route 1: സ്കൂൾ - തേൻകുറിശ്ശി ഹൈസ്കൂൾ
    Route 2: സ്കൂൾ - തേൻകുറിശ്ശി
  • Bus No 3:
    Route 3:സ്കൂൾ- തൃപ്പാളൂർ
  • Bus No 4:
    Route 1: സ്കൂൾ - കിണാശ്ശേരി
    Route 2: സ്കൂൾ- പെരിങ്ങോട്ടുകുറിശ്ശി
  • Bus No 5:
    Route 1: കണ്ണാടി സ്കൂൾ - കുരുടിക്കാട്
    Route 2: കണ്ണാടി സ്കൂൾ- തരിവകുറിശ്ശി

Listen To Hello Kannadi 82.O