Principal's Message

Principal's Message


1998 ൽ പ്രവർത്തനമാരംഭിച്ച കണ്ണാടി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം രജത ജൂബിലിയോടടുക്കുന്ന ഈ വേളയിൽ കണ്ണാടി സ്കൂളിന്റെ ഒരു വെബ്സൈറ്റ് തുടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ട് അക്കാദമിക രംഗത്തും കലാ കായിക രംശങ്ങളിലും ഒരുപോലെ മികച്ച് നിൽക്കുന്ന കണ്ണാടി സകൂളിന് രാജ്യാന്തര നേട്ടങ്ങൾ വരെ ഇക്കാലയളവിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്
പാലക്കാട് സബ്ജില്ലയിലെ ആദ്യ ഹൈടെക് വിദ്യാലയമായ കണ്ണാടി സ്കൂൾ ദേശീയ പാതയ്ക്കരികിലായി അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു വിദ്യാർത്ഥികളെ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന് പ്രാപ്തരാക്കാൻ നമുക്ക് കഴിയണം. സ്കൂളിന്റെ വികസനത്തിൽ നെടുംതൂണായി പ്രവർത്തിക്കുന്ന മനേജ്മെന്റ്, സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുന്ന പി.ടി.എ , ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ , സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ, സ്കൂൾ വികസന സമിതി, മദർ പി.ടി. എ എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് ഈ വിദ്യാലയത്തെ മികച്ച വിജയങ്ങൾ നേടാൻ പ്രാപ്തമാക്കത്. സ്കൂളിന്റെ സർവ്വതോ ന്മുഖമായ വളർച്ചയ്ക്കും വിദ്യാഭ്യാസ നിലവാരം ഇനിയും ഉയർത്തുന്നതിനും തുടർന്നും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഈ വെബ് സൈറ്റ് യാഥാർത്ഥ്യമാക്കാൻ പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ



Jeejamol. S

Principal

Listen To Hello Kannadi 82.O