Manager's Message

Manager's Message


1982 ആരംഭം കുറിച്ച കണ്ണാടി ഹൈസ്കൂൾ ഇപ്പോൾ പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി തീർന്നിരിക്കുകയാണ്. കണ്ണാടി സ്കൂളിന്റെ മാനേജർ സ്ഥാനം വഹിക്കുന്ന ഈ വേളയിൽ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളാണ് സ്കൂൾ കൈവരിച്ചു കൊണ്ടിരിക്കുന്നത്. പഠനത്തിലായാലും കലാകായിക രംഗങ്ങളിലായാലും ഏറ്റവും മികച്ചതും ഗുണനിലവാരത്തിലും ഉള്ള മുന്നേറ്റമാണ് സ്കൂൾ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. സ്കൂൾ മാനേജർ എന്ന നിലയിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും നേതൃസ്ഥാനത്തു നിന്ന് പ്രവർത്തിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. കണ്ണാടി ഹയർ സെക്കന്ററി സ്കൂളിന് ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഉയർത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും മാനേജ്‌മന്റ് കമ്മിറ്റി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. കണ്ണാടി ഹൈസ്കൂളിലെ മാനേജ്മെന്റും, അദ്ധ്യാപകരും അനദ്ധ്യാപകരും, പി. ടി. എ., നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് സ്കൂളിന്റെ ഇതുവരെയുള്ള വിജയങ്ങൾക്കുള്ള അടിസ്ഥാനം. മുന്നോട്ടുള്ള സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും ഞാനും കൂടെ ഉണ്ടാവുന്നതാണ്..
ആശംസകളോടെ,



Kochukrishnan K R

Manager

Listen To Hello Kannadi 82.O